അടൂർ: പന്നി കുത്തി വീട്ടമ്മയ്ക്ക് പരിക്ക്. തെങ്ങമം അനിൽ ഭവനിൽ താമരാക്ഷി (77) ക്കാണ് പരിക്കേറ്റത്. ഇടതു കാൽമുട്ടിന് ആഴത്തിൽ മുറിവേറ്റു.
ഇന്നലെ രാവിലെ എട്ടോടെ വീട്ടു പറമ്പിൽ വിറകു ശേഖരിക്കവേയാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. അടൂർ ജനറൽ ആശുപ ത്രിയിൽ ചികിത്സ തേടി.